കാസർകോട്:കോടതിയിലെ കൗൺസിലിംഗ് മുറിയിൽ കൗൺസിലറുടെ മുന്നിൽ വച്ച് ഭാര്യ ഭർത്താവിൻ്റെ മുഖത്തടിച്ചു. സംഭവത്തിൽ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ബട്ടത്തുർ മല്ലടുക്കയിലെ സി. സുനിൽ കുമാറിൻ്റെ 32 പരാതിയിൽ ബണ്ട്വാൾ ആലടിയിലെ പി. സന്ധ്യ 25ക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. കാസർകോട് കുടുംബ കോടതിയുടെ കൗൺസിലിംഗ് ഹാളിൽ വച്ചാണ് മർദ്ദനമേറ്റത്. ഭർത്താവിന്റെ
ഷർട്ടിൻ്റെ കോളറിൽ പിടിച്ച് തടഞ്ഞു നിർത്തി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൈ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചെന്നാണ് ഭാര്യക്കെതിരെ കേസെടുത്തത്.
0 Comments