19 പേർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. വെസ്ററ്
ബംഗാൾ സ്വദേശിയും തൃക്കരിപ്പൂരിലെ പോഗ് ഒ പി ഹോട്ടലിലെ തൊഴിലാളി ബിട്ടു അലി 26 യെ ആക്രമിച്ചതിനാണ് 19 പേരെ പ്രതി ചേർത്ത് ചന്തേര പൊലീസ് കേസെടുത്തത്. കല്ല്, വടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. ഹോട്ടലിന് നാശനഷ്ടമുണ്ടാക്കി പതിനായിരം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. ഹോട്ടൽ ജീവനക്കാരും പ്രതികളും നേരത്തെയുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
0 Comments