Ticker

6/recent/ticker-posts

നെതർലൻ്റിലേക്കും റഷ്യയിലേക്കും വിസ വാഗ്ദാനം ചെയ്ത് പത്തര ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട് :നെതർലൻ്റിലേക്കും റഷ്യയിലേക്കും വിസ വാഗ്ദാനം ചെയ്ത് പത്തര ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കൊൽക്കട്ട സ്വദേശി അഫ്ക്യുറോയറുടെ പരാതിയിൽ രാജപുരം സ്വദേശി സാജൻ ഫിലിപ്പിനും ഭാര്യക്കുമെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പരാതിക്കാരൻ നടത്തുന്ന സ്ഥാപനം വഴി വന്ന മൂന്ന് പേർക്ക് പ്രതിയുടെ സ്ഥാപനം വഴി വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. വർക്ക് എഗ്രിമെൻ്റും ജോബ് പെർമിറ്റും വ്യാജമായി നിർമ്മിച്ച് ഇമെയിൽ വഴി അയച്ച് നൽകിയതായും രണ്ട് പാസ്പോർട്ടുകൾ തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments