വീട്ടിൽ നിന്നും ഏഴ് പവനും ലക്ഷം രൂപയുടെ റാഡോ വാച്ചും പണവും കവർച്ച ചെയ്ത കേസിൽ ഈ വീട്ടിലെ വേലക്കാരിയെയും ഭർത്താവിനെയും പൊലീസ് പ്രതി ചേർത്തു. കവർച്ച പോയ റെഡോ വാച്ച് പൊലീസ്
കണ്ടെടുത്തു. ഡോ. അഷറഫ് കുറ്റിക്കോലിൻ്റെ മാതാവ്
പടന്നക്കാട് പള്ളിക്ക് സമീപത്തെ സൈനബയുടെ
വീട്ടിൽ നടന്ന മോഷണക്കേസിൽ ആണ് പ്രതി ചേർത്തത്.
വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണമാല, ഒരു ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച്, അയ്യായിരം രൂപയാണ് കവർച്ച ചെയ്തത്. സി. സി. ടി. വിയുടെ വയർ മുറിച്ചായിരുന്നു കവർച്ച.
സംഭവത്തിൽ വീട്ടിലെ വേലക്കാരിയായിരുന്ന സുഹറ ഭർത്താവ് അബ്‌ദുൾ ലത്തീഫ് എന്നിവരെ സംശയിക്കുന്നതായി ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിയെന്ന് ഉറപ്പിച്ചിരുന്നില്ല. ഇതിനിടയിൽ
പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പ്രതികൾ പരാതികൾ നൽകി അന്വേഷണം തടസപ്പെടുത്താൻ നീക്കം നടത്തി. പിന്നാലെ കാസർകോട്
ജില്ലാ സെഷൻസ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. കവർച്ച പോയ
റാഡോ വാച്ച്
ഇപോൾ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.
മോഷണം പോയ റാഡോ വാച്ച് കേസിലെ രണ്ടാം പ്രതിയായ ഭർത്താവ് കാസർകോട് പഴയ ബസ്റ്റാന്റിലെ ഒരു കടയിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തി. 35000 രൂപക്ക് പ്രതി ഇവിടെ വിൽപ്പന നടത്തുകയായിരുന്നു. വാച്ച് വാങ്ങിയ വ്യാപാരി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ സംശയ സാഹചര്യത്തിലുണ്ടായിരുന്ന ദമ്പതികളെ പൊലീസ് പ്രതിസ്ഥാനത്ത് ചേർത്തു.
കാഞ്ഞിരപ്പൊയിലിൽ വാടക വീട്ടിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്.
ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ സി.പി. ജിജേഷ് , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ അജയകുമാർ, രഞ്ജിത്ത് കൊല്ലിക്കാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇവരുടെ ജാമ്യം റദ്ദാക്കാനും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനും പൊലീസ് കോടതിയെ സമീപിക്കും.
0 Comments