പി.എഫ്.ഐക്ക് രണ്ടര കോടി രൂപ ഫണ്ട് കൈമാറിയതായതിന് വയോധികൻ്റെ ആധാർ കാർഡ് ഉപയോഗിച്ചതായി
ആരോപിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തു. കാസർകോട് ബേള ഏണിയാർപ്പിലെ സി.എച്. നാരായണ ഭട്ടിനാണ് 72 പണം നഷ്ടപ്പെട്ടത്. പരാതിക്കാരൻ്റെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ കാനാറാ ബാങ്കിൽ ഒരു അക്കൗണ്ട് എടുത്ത് അതു വഴി രണ്ടരക്കോടി രൂപ നിരോധിത സംഘടനയായ പിഎഫ്ഐക്ക് ഫണ്ട് ചെയ്തു എന്നും ആയതിന് ക്രൈം നമ്പർ എം. എച്ച്. 104 5/2026 ആയി കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞു. ഐ. പി എസ് യൂണിറ്റ് ഇൻവസ്റ്റിഗേറ്റ് ഡിപ്പാർട്ടുമെൻ്റ് വയോധികനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പറഞ്ഞു, പരാതിക്കാരൻ്റെ കാനറ ബാങ്ക് അക്കൗണ്ടിൽ നിന്നും 2010200 രൂപ പ്രതിയുടെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് അയപ്പിച്ച് തട്ടിയെടുത്തെന്നാണ് കേസ്. കാസർകോട്
0 Comments