നീലേശ്വരം : മുൻ ഓട്ടോ ഡ്രൈവറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയിൽ നിന്നും രക്തം വാർന്ന നിലയിൽ വീടിൻ്റെ ഹാളിൽ മലർന്നു കിടക്കുന്ന നിലയിൽ ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. നീലേശ്വരത്തെ മുൻ ഓട്ടോ ഡ്രൈവർ ചോയ്യംകോട്
കടിച്ചി വീട്ടിൽ കൃഷ്ണനാണ് 66 മരിച്ചത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. നീലേശ്വരം പൊലിസ് സ്ഥലത്തെത്തി ബന്തവസ് ഏർപ്പെടുത്തി. മക്കൾ എറണാകുളത്താണ്. ഭാര്യമരിച്ചതിന് ശേഷം വീട്ടിൽ തനിച്ചായിരുന്നു.
0 Comments