Ticker

6/recent/ticker-posts

പത്ത് മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ യുവാവ് കരുതൽ തടങ്കലിൽ

കാഞ്ഞങ്ങാട് :ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ. കളനാട് കീഴുർ സ്വദേശി പി.എം. ഷാജഹാനെ 31  ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം മേൽപറമ്പ് പൊലീസാണ് പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായത്. കർണാടകയിൽ മംഗലാപുരം സെൻട്രൽ പൊലീസ് സ്റ്റേഷനിലും കേരളത്തിൽ കുമ്പള , വിദ്യാനഗർ, കാസർകോട്, മേൽപറമ്പ്, ബേക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 10 മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഇതോടെ ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 13 ആയി.
മേൽപറമ്പ് ഇൻസ്‌പെക്ടർ എൻ. പി. രാഘവന്റെ നേതൃത്വത്തിൽ എസ് ഐ അനീഷ് , സീനിയർ സിവിൽ ഓഫീസർ രാജേഷ്, സിവിൽ ഓഫീസർമാരായ മിതേഷ്‌, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെട്രൽ ജയിലിൽ പാർപ്പിച്ചു.
Reactions

Post a Comment

0 Comments