Ticker

6/recent/ticker-posts

വാഹനം തകരാറിലായി, 20 ലേറെ അയ്യപ്പ ഭക്തർക്ക് പള്ളിയുടെ ഗേറ്റ് മലർക്കെ തുറന്ന് പടന്നക്കാട് ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട് : ശബരിമല ദർശനത്തിനുള്ള യാത്രാമധ്യേ വാഹനം തകരാറിലായ സ്ത്രീകൾ അടക്കമുള്ള 20 ലേറെ അയ്യപ്പ ഭക്തർക്ക് പള്ളിയിൽ സൗകര്യം ഒരുക്കി പടന്നക്കാട് ജമാഅത്ത് കമ്മിറ്റി. പുലർച്ചെ വാഹനം തകരാറിലായി എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ അയ്യപ്പ ഭക്തർക്ക് മുന്നിലാണ് പള്ളിയുടെ വലിയ ഗേറ്റ് മലർക്കെ തുറന്നത്.
ഹൈദരാബാദിൽ നിന്നും ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ഇന്നു പുലർച്ചെ, പടന്നക്കാട് ജുമാമസ്ജിദ് പരിസരത്ത്  വാഹനം തകരാറിലാവുകയായിരുന്നു. മിനി ബസിൽ നിന്നും ഇറങ്ങിയ ഒരു അയ്യപ്പ ഭക്തൻ നേരെ കയറി ചെന്നത്
 ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സി. എം. അബൂബക്കറുടെ വീട്ടിലേക്കായിരുന്നു. വാഹനം നന്നാക്കാൻ മെക്കാനിക്ക് വരണമെങ്കിൽ നേരം പുലരണം.
അദ്ദേഹം
ഉടൻ മുനിസിപ്പൽ കൗൺസിലർ സി. എച് .അബ്ദുള്ള അടക്കമുള്ള മറ്റു ജമാ അത്ത് കമ്മിറ്റി മെമ്പർമാരെ ബന്ധപ്പെടുകയും, അയ്യപ്പ ഭക്തർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പള്ളി കോമ്പൗണ്ടിനകത്ത്
സൗകര്യം ചെയ്തു. പള്ളിയുടെ ശുചിമുറി തുറന്നു കൊടുക്കുകയും ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. വിശ്രമിക്കാൻ പള്ളിക്ക് സമീപത്തെ മദ്രസ തുറന്ന് കൊടുക്കുകയും ചെയ്തു.
20 പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. നിറഞ്ഞ മനസോടെയാണ് പിന്നീട് അയ്യപ്പ ഭക്തർ പള്ളിയുടെ
കോമ്പൗണ്ട് വിട്ടത്.
Reactions

Post a Comment

0 Comments