Ticker

6/recent/ticker-posts

മദ്രസയിലേക്ക് പോവുകയായിരുന്ന 14 കാരിക്ക് നേരെ അശ്ലീല പ്രദർശനം, പ്രതിയെ തിരയുന്നു, ടെമ്പോ വാഹനത്തിൽ വന്ന പ്രതിയെന്ന് പെൺകുട്ടി

കാസർകോട്:മദ്രസയിലേക്ക് നടന്ന് പോവുകയായിരുന്ന 14 കാരിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയും
കൈയിൽ കയറി പിടിച്ച് വലിക്കുകയും ചെയ്ത
പ്രതിയെ തിരയുന്നു. കുമ്പള പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്നും രാവിലെ മദ്രസയിലേക്ക് പോകവെയാണ് സംഭവം. വിജനമായ സ്ഥലത്തു വച്ച് പഴവർഗം കയറ്റി വന്ന ടെമ്പോയുടെ ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മഞ്ഞപെയിൻ്റ് അടിച്ച വാഹനത്തിലെ പ്രതിയെ പെൺകുട്ടി മുൻപ് കണ്ടിട്ടില്ല.
Reactions

Post a Comment

0 Comments