Ticker

6/recent/ticker-posts

ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കവർച്ചാ ശ്രമം

കാഞ്ഞങ്ങാട് :ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കവർച്ചാ ശ്രമം. കെട്ടിടത്തിൻ്റെ പൂട്ട് മുറിച്ച് അകത്തു കടന്ന കവർച്ചാ സംഘം ഷെൽഫിൻ്റെ പൂട്ടും തകർത്ത നിലയിൽ കാണപ്പെട്ടു. ചെമ്മനാട് ക്ഷീര സഹകരണ സംഘത്തിന്റെ കൊളമ്പലാക്കാലിലുള്ള ഓഫീസിലാണ് കവർച്ചാ ശ്രമം ഉണ്ടായത്. ഇന്നലെ വൈകീട്ട് അടച്ചിട്ടതായിരുന്നു. ഇന്ന് രാവിലെ 6.30 ന് തുറക്കാനെത്തിയപ്പോഴാണ് കള്ളൻ കയറിയ വിവരം അറിയുന്നത്. സെക്രട്ടറി കെ. ഗോവിന്ദൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments