തൃക്കരിപ്പൂർ ഹോട്ടലിലെ അക്രമവുമായി ബന്ധപെട്ട് വീണ്ടും കേസ്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരെ ആക്രമിച്ചെന്ന പരാതിയിൽ
20 പേർക്കെതിരെ കേസെടുത്ത് ചന്തേര പൊലീസ്.
അന്നുർ കാര സ്വദേശികളായ ശ്രീജിത്ത് 35, നിഖിൽ 20, സജിത്ത് 25, രാഹുൽ 25 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ നരഹത്യ ശ്രമത്തിനാണ് കേസ്. ഷിഹാബ്, അബ്ദു, ബിട്ടു , കണ്ടാലറിയാവുന്ന 17 പേർക്കെതിരെയാണ് കേസ്. ഭക്ഷണം വരാൻ വൈകിയത് ചോദ്യം ചെയ്തതിന് ഹോട്ടലിൽ വച്ച് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ നേരത്തെ പൊലീസ് കേസെടുത്ത് ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
0 Comments