Ticker

6/recent/ticker-posts

വിദ്യാർത്ഥി വീടിൻ്റെ സെൻ്റർ ഹാളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ബിരുദവിദ്യാർത്ഥിയെ വീടിന്റെ സെൻ്റർ ഹാളിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ മൈമൂനനഗറിലെ ഹസൻ്റെ മകൻ മുഹമ്മദ് അജ്സാലിനെ 19 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6 മണിയോടെ വീട്ടിലെ സെൻ്റർ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബെഡ് ഷീറ്റ് കൊണ്ട് കെട്ടിയ നിലയിലാണ് കണ്ടത്. കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments