Ticker

6/recent/ticker-posts

മുസ്ലീം ലീഗ് പ്രവർത്തകർ സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെഡ് തീവച്ച് നശിപ്പിച്ച നിലയിൽ, 21 മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :മുസ്ലീം ലീഗ് പ്രവർത്തകർ സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെഡ് തീവച്ച് നശിപ്പിച്ച നിലയിൽ. സംഭവവുമായി ബന്ധപെട്ട് വാർഡ് കൗൺസിലറുടെ പരാതിയിൽ
21 മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ്
 കേസെടുത്തു. കുശാൽ നഗർ ആവിയിൽ സ്റ്റോറിന് മുൻവശം ഇന്നലെ രാത്രി സ്ഥാപിച്ച സി.എച്ച്. അസ്ലമിൻ്റെ പേരിലുള്ള വെയിറ്റിംഗ് ഷെഡിനാണ് തീവച്ചത്. ഇന്ന് രാവിലെയാണ് സംഭവം കാണുന്നത്. കുശാൽ നഗർ വാർഡ് കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ സന്തോഷ് കുശാൽ നഗറിൻ്റെ പരാതിയിലാണ് കേസ്. ഷംസുദ്ദീൻ ആവിയിൽ മറ്റ് കണ്ടാലറിയാവുന്ന 20 ഓളം യൂത്ത് ലീഗ് പ്രവർത്തകരെയും പ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതിയും 20 ഓളം യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് സ്ഥലത്ത് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ബസ് വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ച് ആയതിന് തീവച്ച് പ്രകോപനം ഉണ്ടാക്കിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments