ആവിയിൽ ബസ് വെയിറ്റിംഗ്ഷെഡ് തീ വെച്ച് നശിപ്പിച്ചതുമായി ബന്ധപെട്ട് മുസ്ലീം ലീഗ് പ്രവർത്തകരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മുസ്ലീം ലീഗ് മുൻസിപ്പൽ സെക്രട്ടറി എം.വി.ശംസുദ്ദീൻ്റെ പരാതിയിലാണ് കേസ്. മുസ്ലീം ലീഗ് നേതൃത്വത്തിൽ സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെഡ് രാത്രി 11.30 നും ഇന്ന് പുലർച്ചെ 5 മണിക്കും ഇടയിൽ സാമൂഹ്യ വിരുദ്ധർ ലഹള ഉണ്ടാക്കണമെന്നലക്ഷ്യത്തോടെ തീവച്ച്
നശിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതേ സംഭവത്തിൽ വാർഡ് കൗൺസിലർ സന്തോഷ് കുശാൽ നഗറിൻ്റെ പരാതിയിൽ ലീഗിന്റെ വെയിറ്റിംഗ് ഷെഡ് ലീഗ് പ്രവർത്തകർ തന്നെ തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ 21 ലീഗ് പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു. ഇതോടെ ഒരു സംഭവത്തിൽ രണ്ട് കേസുകളായി.
0 Comments