Ticker

6/recent/ticker-posts

വ്യാപാരി പുറത്ത് പോയതക്കം നോക്കി മേശ വലിപ്പിൽ നിന്നും പട്ടാപകൽ 45000 രൂപ കവർന്നു, സി.സി.ടി.വി ദ്യശ്യം ലഭിച്ചു

കാഞ്ഞങ്ങാട് : കുറ്റിക്കോലിൽ കവർച്ച.
വ്യാപാരി പുറത്ത് പോയതക്കം നോക്കി അനാദികടയിലെ
മേശ വലിപ്പിൽ നിന്നും പട്ടാപകൽ 45000 രൂപ കവർന്നു. പ്രതിയുടെതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ച പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കുറ്റിക്കോൽ ടൗണിലെ ബനിൻ കോപ്ലക്സിൽ പ്രവർത്തിക്കുന്ന പണച്ചിലങ്ങാൽ സ്റ്റാർസ് എന്ന കടയിലാണ് കവർച്ച. ഇന്നലെ ഉച്ചക്ക് കവർച്ചയെന്ന് സംശയിക്കുന്നു. കടയുടമ സി. കുഞ്ഞികൃഷ്ണൻ പുറത്ത് പോയ സമയത്തായിരുന്നു കവർച്ച. എന്നാൽ പണം മോഷണം പോയ വിവരം കടയുടമ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ പണം നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സി. സി. ടി. വി
നോക്കിയപ്പോൾ ദൃശ്യം ലഭിക്കുകയും ചെയ്തു. ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments