Ticker

6/recent/ticker-posts

ഖനനം ചോദ്യം ചെയ്ത മൂന്ന് പേർക്ക് നേരെ അക്രമം, 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഖനനം ചോദ്യം ചെയ്ത മൂന്ന് പേർക്ക് നേരെ അക്രമമെന്ന പരാതിയിൽ
5 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോറയിൽ അമിത ഖനനം നടത്തുന്നത് ചോദ്യം ചെയ്തതിന് ആക്രമിച്ചെന്നാണ് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞത്. പാടിയോട്ടു ചാൽ പൊന്നം വയൽ റോഡ് ജംഗഷിൽ വച്ചാണ് സംഭവം. മുണ്ടറക്കാനം സ്വദേശി വിഷ്ണു ലാൽ 26, സുബിൻ രാജ്25, അരുൺ 25 എന്നിവർക്കാണ് പരിക്കേറ്റത്. അനൂപ്, അഖിൽ, അഖിലേഷ് , പ്രണവ്, പ്രിയേഷ് എന്നിവർക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments