Ticker

6/recent/ticker-posts

സംസ്ഥാന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 23 മുതൽ പരപ്പയിൽ

കാഞ്ഞങ്ങാട് : സംസ്ഥാന വോളിബോൾ അസോസിയേഷന്റെ 47മത് സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പരപ്പയിൽ. പരപ്പ 
പൗരാവലിയുടെയും കാസർകോട് ജില്ലാ വോളിബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2026 ജനുവരി 23, 24, 25, 26 തീയതികളിൽ ആണ് മൽസരം. പരപ്പ ഡോ. സജീവ് മറ്റത്തിൽ സ്പോൺസർ ചെയ്ത ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആണ് മൽസരം. സംസ്ഥാനത്തെ 14 ജില്ലകളിലെ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക്  മുൻ കേരള പൊലീസ് വോളിബോൾ താരം ബളാൽ ബാലന്റെ സ്മരണക്ക് മക്കൾ ഏർപ്പെടുത്തിയ ട്രോഫികളും 
പി. ജയരാജന്റെ സ്മരണക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ട്രോഫികളും സമ്മാനിക്കും.
 23 ന് 7 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.  അക്യുപങ്ചർ ചികിത്സാ വിദഗ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ 
ഡോ. സജീവ് മറ്റത്തിൽ  മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പരപ്പ ടൗണിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് കായിക താരങ്ങളെയും വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും സംഘടിപ്പിക്കും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ദേശീയ, സംസ്ഥാന തലങ്ങളിൽ മികവ് പ്രകടിപ്പിച്ച വോളിബോൾ താരങ്ങളെയും മലയോരത്തെ മുൻകാല വോളിബോൾ താരങ്ങളെയും ആദരിക്കും. വാർത്ത
സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം.പി .ജോസഫ്. കൺവീനർ കെ. പി. ബാലകൃഷ്ണൻ, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. വി. മോഹനൻ, പരപ്പ റോട്ടറി ക്ലബ് പ്രസിഡന്റ് റോയി ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് അനാമയൻ, ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷൈജൻ ചാക്കോ, രാരിച്ചൻ കല്ലഞ്ചിറ  പങ്കെടുത്തു.

Reactions

Post a Comment

0 Comments