Ticker

6/recent/ticker-posts

കുമ്പള ടോൾപ്ലാസ: 500 ഓളം പേർക്കെതിരെ കേസ്

കാസർകോട്:കുമ്പള ടോൾപ്ലാസയിൽ പ്രതിഷേധിച്ച 500
 ഓളം പേർക്കെതിരെ പൊലീസ്
കേസ്. കുമ്പള പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അന മതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതതടസം ഉണ്ടാക്കിയതിനും മാത്രമാണ് നിലവിൽ കേസുള്ളത്. കണ്ടാലറിയാവുന്ന 500 ഓളം പ്രതികൾ എന്നാണ് എഫ്.ഐ. ആറിൽ ഉള്ളത്.
ടോൾ പ്ലാസ ആക്രമം  അഞ്ഞൂറോളം പേർക്കെതിരെ കേസ് 
ജനകീയ പ്രതിഷേധങ്ങളെ
അവഗണിച്ചു 
കുമ്പള ,ആരിക്കാടിയിലെ ടോൾ പിരിവ് 
സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
ടോൾ പിരിവിനെതിരെ
എ കെ എം അഷ്റഫ്  എം എൽ എ ഉൾപ്പെടെ 
ആക്ഷൻ കമ്മിറ്റി
നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 
സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ 
യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകർ
എത്തി. ഇതിനിടെ ഇന്നലെ രാത്രി
ആറോളം ക്യാമറകളും,
ബാരിയറും,
സ്കാനറും ഉൾപ്പെടെ പ്രതിഷേധക്കാർ അടിച്ചു തകർത്തു .
രാത്രി 8:30 യോടെയാണ് സംഭവം.
അതേസമയം 
ടോൾ പിരിവ് 
അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് 
എ കെ എം അഷറഫ് എംഎൽഎ
വ്യക്തമാക്കി.
പ്രതിഷേധക്കാർ 
അടിച്ചു തകർത്തതിനെ തുടർന്ന് ടോൾ പിരിവ് താൽക്കാലമായി നിർത്തിവെച്ചിട്ടുണ്ട് .
Reactions

Post a Comment

0 Comments