വാഹനം നിർത്താതെ പോയി. പുല്ലൂർ പൊള്ളക്കടയിൽ ഇന്നലെ രാത്രി 7.45 മണിയോടെയാണ് അപകടം.പൊള്ളക്കടയിലെ ഗോവിന്ദൻ മണിയാണിയുടെ മകൻ വി. ചന്ദ്രശേഖരൻ 58 ആണ് മരിച്ചത്. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് നടന്ന് പോകവെ വാഹനം ഇടിക്കുകയായിരുന്നു. നിർത്താതെ പോയ വാഹനം കാറാണെന്നാണ് സംശയം. കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിലും തുടർന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെ നില ഗുരുതരമായി കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കർഷകനാണ്. അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments