കാസർകോട്:മോഷ്ടാക്കൾക്ക് പ്രിയം വിദേശ നാണയങ്ങളോട്, വീട് കുത്തി തുറന്ന് യു.എ.ഇ ദിർഹം കവർന്നു. വിലപിടിപ്പുള്ള വാച്ചുകളും ഇന്ത്യൻ രൂപയും ഒപ്പം കവർന്നു. കുമ്പള കൊക്കച്ചാലിലെ ഉമ്മർ ഉസൈദിൻ്റെ വീട്ടിലാണ് കവർച്ച. വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന റാഡോ ഉൾപ്പെടെ മൂന്ന് വാച്ചുകളും 50000 രൂപയും നൂറ് യു.എ.ഇ ദിർഹവും കവർന്നു. കുമ്പള പൊലീസ് കേസെടുത്തു.
0 Comments