Ticker

6/recent/ticker-posts

പത്ത് ലക്ഷം രൂപ പലിശക്ക് നൽകാമെന്ന് പറഞ്ഞ് 52 സെൻ്റ് സ്ഥലം തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പത്ത് ലക്ഷം രൂപ പലിശക്ക് നൽകാമെന്ന് പറഞ്ഞ് 52 സെൻ്റ് സ്ഥലം എഗ്രിമെൻ്റാക്കി തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ സ്ത്രീകളടക്കമുള്ള നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മടിക്കൈ കാഞ്ഞിരപൊയിലെ കെ.പി. ഗീത 48 യുടെ പരാതിയിൽ ചിത്താരിയിലെ മുനീർ,മുണ്ടോട്ടെ മാലതി, കുഞ്ഞാസിയ , മുണ്ടോട്ടെ പ്രജീഷ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മുണ്ടോട്ടുള്ള ഗീത കുടെ സ്ഥലം എഗ്രിമെൻ്റാക്കി 10 ലക്ഷം രൂപ പലിശക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിന്നീട് കാഞ്ഞങ്ങാട് റജിസ്ട്രാർ ഓഫീസിൽ വച്ച് മുനീറിൻ്റെ പേരിലാക്കിയും പണം നൽകാതെയും വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments