Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബി.എസ്.എൻ.എൽ ഓഫീസിൽ കവർച്ച

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് വിനായക ജംഗ്ഷനടുത്തുള്ള ബി . എസ് . എൻ . എൽ ഓഫീസിൽ കവർച്ച. ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.22 ഇൻവേറ്റർ ബാറ്ററികൾ, റസ്റ്റിഫിയർ മോഡൽ 30 മൊഡ്യൂൽ, വസ്വർ മീറ്റർ, ബിറ്റി എ സിന്ഉപയോഗിക്കുന്ന മോട്ടോറാള കമ്പനിയുടെ ഡു പ്ലക്സർ കാർഡ് 3 എണ്ണവും 5 മീറ്റർ കോപ്പർ കേബിളും മോഷണം പോയി. കഴിഞ്ഞ ദിവസമാണ് കവർച്ച വിവരം അറിയുന്നത്. ബി. എസ്. എൻ. എല്ലിലെ ടി.ഷിനീദിൻ്റെ പരാതിയിലാണ്  പൊലീസ് കേസെടുത്തത്. അടുത്തിടെ ജയിലിൽ നിന്നും ഇറങ്ങിയ കവർച്ചക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

Reactions

Post a Comment

0 Comments