Ticker

6/recent/ticker-posts

ഓൺലൈൻ ട്രേഡിംഗ്; യുവാവിൻ്റെ 66 ലക്ഷം രൂപ തട്ടിയെടുത്തു

കാസർകോട്:ഓൺലൈൻ ട്രേഡിംഗിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത്
 യുവാവിൻ്റെ 66 ലക്ഷം
 രൂപ തട്ടിയെടുത്തു. പരാതിയിൽ അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് കാസർകോട് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തായലങ്ങാടിയിൽ അപ്പാർട്ടുമെൻ്റിൽ താമസിക്കുന്ന കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിലെ എ.എം. തഫ്സീലിൻ്റെ പരാതിയിലാണ് കേസ്. യുവാവിൻ്റെയും ഭാര്യയുടെയും സഹോദരൻ്റെ ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നു മാണ് പണം അയച്ചു കൊടുത്തത്. കഴിഞ്ഞ മാർച്ച് മുതൽ ജനുവരി 7 വരെയായി 660684 രൂപ അയച്ചു കൊടുത്തു. സോഷ്യൽ മീഡിയവഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments