തൃക്കരിപ്പൂർ ടൗണിലെ റസ്റ്റോറൻ്റിൽ നടന്ന അക്രമ സംഭവത്തിൽ നാല് പേരെ ചന്തേര പൊലീസ് അറസ്ററ് ചെയ്തു. പയ്യന്നൂർ കാര സ്വദേശികളെയാണ്
കസ്റ്റഡിയിൽ എടുത്തത്.
തൃക്കരിപ്പൂർ
ടൗണിലെ പൊഗോപ് റസ്റ്റോറൻ്റിൽ പുതുവൽസര പിറവിക്ക് തൊട്ടുമുമ്പ് നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ്
കസ്റ്റഡിയിലായത്. പയ്യന്നൂർ കാര സ്വദേശികളായ അദ്വൈതി(20),
ശ്രീജിത്ത് (29), ഷാജിത്ത് (30),
നിഖിൽ(28) എന്നിവരെയാണ് ചന്തേര പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തത്. റസ്റ്റോറൻ്റിലുണ്ടായ അക്രമ
സംഭവത്തിൽ പോലീസ് 19 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
റസ്റ്റോറൻ്റിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂണിറ്റ് നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ
യോഗവും നടത്തി.
0 Comments