കാസർകോട്:അപ്പാർട്ടുമെൻ്റിൽ കണ്ണടകവറിലാക്കി എം.ഡി.എം.എയും കഞ്ചാവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അണങ്കൂരിലെ ഗ്രീൻ വാലി അപാർട്ടുമെൻ്റിൻ്റെ നാലാം നിലയിൽ നിന്നും അഞ്ചാം നിലയിലേക്ക് പോകുന്ന സ്റ്റെപ്പിനടിയിൽ പ്ലൈവുഡുകൾക്കിടയിൽ കണ്ണാടികവറുകളിലാക്കിയ നിലയിൽ 07.72 ഗ്രാം എം.ഡി.എം എയും 01.48 ഗ്രാം കഞ്ചാവുമാണ് ഉപേക്ഷ നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments