ഐ.എൻ.എൽ പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ബിൽടെക് അബ്ദുല്ലക്ക് പിന്നാലെയാണ് പടന്നകാട് ശാഖയിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിം, ഷെറിൽ, മഹ്‌റൂഫ് എന്നിവർക്കെതിരെ പാർട്ടി നടപടിയെടുത്തത്.
കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പടന്നകാട് പ്രദേശത്തെ വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച ബിൽറ്റക്ക് അബ്ദുള്ളയുടെ സഹായികളായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഇബ്രാഹിമിനെതിരെ 2021 ലും പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
0 Comments