Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിൽ പൊലീസുമായി സംഘർഷം, ജലപീരങ്കി

കാസർകോട്:യൂത്ത് കോൺഗ്രസ് കാസർകോട് കലക്ട്രേറ്റിലെക്ക് ഇന്ന് ഉച്ചക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷം. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ
ജലപീരങ്കി പ്രയോഗിച്ചു. ശബരിമല സ്വർണ കൊള്ള എസ് ഐ .ടി അന്വേഷണം സംസ്ഥാന സർക്കാർ അട്ടി മറിക്കുന്നതായി ആരോപിച്ചും കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതായും ആരോപിച്ചായിരുന്നു മാർച്ച്. പൊലീസ് ബാരിക്കേഡ് തീർത്ത് മാർച്ച് തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ മറ്റൊരു വഴിയിൽ കൂടി കലക്ട്രേറ്റ് വളപ്പിൽ കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു ഇതോടെ പൊലീസുമായി ഉന്തും തള്ളുമായി.
Reactions

Post a Comment

0 Comments