കാഞ്ഞങ്ങാട് :അമ്പലത്തറയിൽ സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന പതിനൊന്ന് ലക്ഷം രൂപ പൊലീസ് പിടികൂടി. ഇന്ന് രാവിലെ കല്ലാം തോലിൽ വച്ചാണ് 1134500 രൂപ അമ്പലത്തറ പൊലീസ് പിടികൂടിയത്. കല്ലാം തോലിലെ അബാസിൽ നിന്നുമാണ് പിടികൂടിയത്. വിവരത്തെ തുടർന്ന് വാഹനം പരിശോധിച്ച് പിടികൂടുകയായിരുന്നു. രേഖകളില്ലാതെ കൊണ്ട് പോവുകയായിരുന്ന പണമാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പണം കോടതിക്ക് കെെമാറുമെന്ന് പൊലീസ് പറഞ്ഞു.
0 Comments