Ticker

6/recent/ticker-posts

കളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണങ്ങൾ തിരിച്ച് ഏൽപ്പിച്ച് ചുമട്ടുതൊഴിലാളികൾ

കാഞ്ഞങ്ങാട് : ജോലിക്കിടെകളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണങ്ങൾ തിരിച്ച് ഏൽപ്പിച്ച് ചുമട്ടുതൊഴിലാളികൾ.
 കോട്ടച്ചേരിയിലെ  ഹെഡ് ലോഡിംഗ് തൊഴിലാളികളാണ് ആഭരണം പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ ജോലിസ്ഥലത്തുനിന്നും ഇവർക്ക് കളഞ്ഞു കിട്ടിയ മുക്കാൽ പവന്റെ സ്വർണ്ണ കൈച്ചെയിൻ, ഒട്ടും വൈകാതെ തന്നെ പൊലീസിനെ ഏൽപ്പിക്കുകയും ഇന്ന്  യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകുകയും ചെയ്തു.
​ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഉടമസ്ഥക്ക് സ്വർണ്ണാഭരണം കൈമാറിയത്.

Reactions

Post a Comment

0 Comments