കാഞ്ഞങ്ങാട് : വീടിന് ചീര കൃഷി യിൽ വിജയഗാഥ തീർത്തിരിക്കുകയാണ് കർഷകൻ ഒഴിഞ്ഞവളപ്പ് ഫലാഹ് പള്ളിക്ക് സമീപത്തെ ഇ.കെ. റഹ്മാൻ. ഏക്കർ കണക്കിന് സ്ഥലത്താണ് ചീര കൃഷി. കൃഷി തഴച്ചു വളർന്ന ആവേശത്തിലാണ് കർഷകൻ . ഇ താദ്യമായാണ് ഇത്രയേറെ സ്ഥലത്ത് കൃഷിയിറക്കുന്നത്. ചീരക്ക് പുറമെ കോവക്ക, മധുര കിഴങ്ങ് നെൽകൃഷി മറ്റ് വിവിധ തരം പച്ചക്കറി കൃഷികളെല്ലാം ചെയ്യമുണ്ട് ഇത്തവണ ചീര കൂടുതലായി വിളവിറക്കി. പ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നു.പയ്യന്നൂരിലേക്ക് ആണ് കൂടുതലായും വിൽപ്പനക്ക് കൊണ്ട് പോകുന്നത്.രാവിലെയും വൈകുന്നേരവും രണ്ട് സമയങ്ങളിലായി ഇവിടെയെത്തുന്ന കച്ചവടക്കാർ വില പറഞ്ഞു റപ്പിച്ച് കൊണ്ടു പോകുന്നു. അത് കൊണ്ട് തന്നെ വിപണി കർഷകന് വെല്ലുവിളിയാകുന്നില്ല. പാരമ്പര്യ കർഷകനാണ് ഇദ്ദേഹം. പാലക്കാടൻ അരുൺ വിത്ത് ആണ് ഇറക്കുന്നത്. കൂടുതൽ ഉത്പ്പാദനവു തൂക്കവും ഈ വിത്തിൻ്റെ ഗുണമാണെന്ന് കർഷകൻ പറയുന്നു.വിത്തിന് 2000 രൂപ കിലോയ്ക്ക് വിലയുണ്ട്. ഒരുകിലെ 25 രൂപ വില വച്ചാണ് കച്ചവടക്കാർക്ക് കൊടുക്കന്നതെന്ന് ഇ. കെ. റഹ്മാൻ പറഞ്ഞു. കൃഷിയെ നെഞ്ചോട് ചേർത്തപ്പോൾ നിരവധി അവാർഡുകൾ കർഷകനെ തേടിയെത്തി.ഒരു കാലത്ത് മൾബറി കൃഷിയിലായിരുന്നു താത്പര്യം. പിന്നീട് വിവിധ കൃഷികൾ പരീക്ഷിച്ചു. എല്ലാം വിജയം. ഒടുവിൽ ചീര കൃഷി വ്യാപകമാക്കി. റഹ്മാൻ്റെ പാടത്തെത്തിയാൽ കൃഷികണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. കൃഷിയിൽ കൂടുതൽ കൂടുതൽ വ്യാപൃതനാകാനാണ് റഹ്മാൻ്റെ തീരുമാനം.
0 Comments