കാഞ്ഞങ്ങാട് :യുവാവിനെ രാത്രി റോഡിൽ വച്ച് തലയിലും കാലിലും കൊത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ബളാൽ ഏറാൻ ചിറ്റയിലെ കെ.അനന്തു 23 വിനാണ് പരിക്കേറ്റത്. അനന്തുവിൻ്റെ പരാതിയിൽ വിജേഷിനെതിരെ കേസെടുത്തു. വീടിന് സമീപത്താണ് സംഭവം. തലയിലും കാലിലും കൊത്തിയും വലതു കൈയിൽ കടിച്ചും പരക്കേൽപ്പിച്ചെന്നാണ് പരാതി. പരാതിക്കാരൻ്റെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഉള്ള കേസിനെ കുറിച്ച് പ്രതിനാട്ടിൽ പറഞ്ഞു നടന്നത് ചോദിച്ചതിനാണ് കൊത്തി പരിക്കേൽപ്പിച്ചതെന്നാണ് പരാതി.
0 Comments