കാഞ്ഞങ്ങാട് : ഇക്കഴിഞ്ഞതദ്ദേശ തിരഞ്ഞെടുപ്പ് ദിവസം പൊലീസിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ റിമാൻഡിൽ. ഒരാളെ പൊലീസ് അറസ്ററ് ചെയ്യുകയും ഒരാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ചിത്താരിയിലെ സി.എച്ച്. നിസാർ, നൂറുദ്ദീൻ എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. നിസാറിനെ ഇന്ന് രാവിലെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ നൂറുദ്ദീൻ കോടതിയിൽ കീഴടങ്ങി. ഹോസ്ദുർഗ് ഇൻസ്പെക്ടറെ ചിത്താരിയിൽ വച്ച് ആക്രമിച്ച കേസിലാണ് റിമാൻഡ്. ബൂത്ത് ഏജൻ്റായിരുന്ന ഐ എൻ എൽ പ്രവർത്തകനെപൊലീസ് ജീപ്പിൽ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനിടെ ഐ.എൻ.എൽ പ്രവർത്തകനെപൊലീസ് ജീപ്പിൽ നിന്നും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. കേസിൽ പഞ്ചായത്ത് മെമ്പർ നേരത്തെ അറസ്റ്റിലായിരുന്നു.
0 Comments