Ticker

6/recent/ticker-posts

എ.എസ്.ഐ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തു

കാഞ്ഞങ്ങാട്: പൊലീസ് അസിസ്‌റ്റൻ്റ് സബ് ഇൻസ്പെക്ടറെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു. ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്‌തിരുന്ന ഗ്രേഡ് എഎസ്ഐ വി.കെ. രഞ്ജിത്തിനെയാണ് സസ്പെൻ്റ് ചെയ്തത്. ഉത്തരമേഖലാ ഡിഐജി, ജി.എച്ച്. യതീഷ്‌ചന്ദ്രയുടേതാണ് ഉത്തരവ്. ബേക്കൽ പൊലീസ് സ്‌റ്റേഷ നിൽ ജോലി ചെയ്‌ത കാലത്ത് നിരവധി കേസ്സുകളിൽ പ്രതിയായ പൂച്ചക്കാട് സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള വാഹനം സ്വകാര്യാവശ്യ ങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിയെ തുടർന്ന് എ.എസ് ഐയെ നേരത്തെ കാസർകോട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് സസ്പെൻഷൻ നടപടിയുണ്ടായത്.

Reactions

Post a Comment

0 Comments