കാസർകോട്:സ്കൂളിലെ പാചകപുരയിൽ നിന്നും തീ പൊള്ളലേറ്റ പാചകതൊഴിലാളിയായ വീട്ടമ്മ മരിച്ചു. ചികിൽസയിലിരിക്കെ ആശുപത്രിയിലാണ് മരണം. കുഞ്ചത്തൂർ മാട അന്നാമട ടെമ്പിളിന് സമീപത്തെ ഹരിണാക്ഷയുടെ ഭാര്യ ബി.എം. ജയ 55 ആണ് മരിച്ചത്. മഞ്ചേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു. കഴിഞ്ഞ മാസം 16ന് ഉച്ചക്ക് പാചകപുരയിൽ നിന്നും അബദ്ധത്തിൽ തീപിടിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments