Ticker

6/recent/ticker-posts

വ്യാപക പൊലീസ് പരിശോധന നൂറോളം കേസുകൾ

കാഞ്ഞങ്ങാട് : ജില്ലയിൽ ഉടനീളം വ്യാപക പൊലീസ് പരിശോധന. നൂറോളം കേസുകൾ റജിസ്ട്രർ ചെയ്തു. ഇന്ന് രാത്രിയിലും പകലുമായി നടന്ന പൊലീസ് പരിശോധനയിലാണ് ഇത്രയേറെ കേസുകൾ റജിസ്ട്രർ ചെയ്തത്. വെള്ളരിക്കുണ്ട്, അമ്പലത്തറ, ചിറ്റാരിക്കാൽ, രാജപുരം, ചന്തേര , ചീമേനി, നീലേശ്വരം, ഹോസ്ദുർഗ് , ബേക്കൽ, മേൽപ്പറമ്പ , കാസർകോട്, ബേഡകം, കുമ്പള, ആദൂർ , ബദിയഡുക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ റജിസ്ട്രർ ചെയ്തു. നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പട്ട വരാണ് പിടിയിലായത്. കാർ, ഇരുചക്ര വാഹനം, ഓട്ടോകൾ മദ്യ ലഹരിയിലും അജാഗ്രതയിലും ഓടിച്ചതിന് നിരവധി കേസുകൾ റജിസ്ട്രർ ചെയ്തു. നിരോധിത പുക ഉൽപ്പന്നങ്ങളുമായി നിരവധി പേർ പിടിയിലായി. അനധികൃതമായി മദ്യം കൈവശം വച്ച വരും ചൂതാട്ട സംഘവും പിടിയിലായി.
Reactions

Post a Comment

0 Comments