Ticker

6/recent/ticker-posts

അമൃത് ഭാരത് എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണം ഇ.ചന്ദ്രശേഖരൻ എം.എൽ.എ കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

കാഞ്ഞങ്ങാട് :അമൃത് ഭാരത് എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരൻ എം.എൽ.എ കേന്ദ്രമന്ത്രിക്ക് കത്ത് നൽകി.
പുതിയ  മംഗ്ലൂർ -നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ് ട്രയിന് കാഞ്ഞങ്ങാട് സ്റ്റോപ് ആവശ്യപ്പെട്ട് ആണ്  എം എൽ എ . കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ കത്ത് നൽകിയത്.നിലവിൽ കാസർകോടിനും കണ്ണൂരിനും ഇടയിലുള്ള 89 കിലോമീറ്ററോളം ദൂരത്തിൽ ഈ ട്രെയിനിന് മറ്റ് സ്റ്റോപ്പുകൾ ഒന്നുമില്ല. ഇത് ഈ മേഖലയിലെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതേസമയം, തെക്കൻ കേരളത്തിൽ 7, 8, 11 കിലോമീറ്റർ ഇടവേളകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

​കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ കാഞ്ഞങ്ങാട് ഒരു എ-ഗ്രേഡ് (A-grade) റെയിൽവേ സ്റ്റേഷനാണ്. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, രോഗികൾ, മുതിർന്ന പൗരന്മാർ തുടങ്ങി വലിയൊരു ജനവിഭാഗം ആശ്രയിക്കുന്ന പ്രധാന ഇടമാണിത്. ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ലാത്തത് കാരണം, തിരുവനന്തപുരത്തേക്കും തെക്കൻ കേരളത്തിലേക്കും യാത്ര ചെയ്യുന്ന ഈ ജില്ലയിലെ ജനങ്ങൾ വലിയ പ്രയാസമാണ് നേരിടുന്നത്. എം. എൽ. എ ചൂണ്ടിക്കാട്ടി.

Reactions

Post a Comment

0 Comments