കാഞ്ഞങ്ങാട് :ആൾ താമസമില്ലാത്ത വീട്ടുപറമ്പിലേക്ക് തന്ത്രപൂർവം കൂട്ടി കൊണ്ട് പോയി യുവാവിനെ കത്തി കൊണ്ട് കുത്തി. പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഉദുമ കണ്ണംകുളത്തെ ബി. അഭിജിത്തിനെ 21 യാണ് ആക്രമിച്ചത്. പാലക്കുന്ന് ഹോട്ടലിന് സമീപം ആൾതാമസമില്ലത്ത പറമ്പിൽ കൊണ്ട് പാേയി നിലത്തിട്ട് ചവിട്ടുകയും ഇരുമ്പ് റാഡ്കൊണ്ട് അടിച്ച് ഇടത് കൈക്കും പുറത്തും കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി. കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ മൊഴി പ്രകാരം ഫലാഹ് , നിഷാദ്, ആരിഫ് എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
0 Comments