Ticker

6/recent/ticker-posts

കാത് കുത്ത് ചടങ്ങിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :കാത് കുത്ത് 
ചടങ്ങിനിടെ യുവതി 
കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞുവീണതിനെ തുടർന്ന് വിവിധ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽപ്പറമ്പ് കട്ടക്കാലിലെ അബ്ദുൾ ജലീലിൻ്റെ ഭാര്യ ജാഹിദ 48 ആണ് മരിച്ചത്. ഭർത്താവിൻ്റെ സുഹൃത്ത് ജസീറിൻ്റെ വീട്ടിൽ ഇന്നലെ രാത്രി നടന്ന കാത് കുത്ത് ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ദേളിയിലെയും കാസർകോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments