കാസർകോട്:വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് പൊലീസ്.ബദിയഡുക്ക കുംബഡാജെയിലെ വീട്ടമ്മ പുഷ്പലതയുടെ കൊലപാതക കേസിലാണ്
പ്രതി അറസ്റ്റിലായത്.
ബദിയടുക്ക ബി.പി.സി കോമ്പൗണ്ടിൽ താമസിക്കുന്ന പരമേശ്വർ എന്ന രമേശ് നായിക്ക് 46 ആണ് പൊലീസ് പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് പിടിയിലായത്. വീട്ടമ്മയുടെ 4 പവൻ സ്വർണമാല പ്രതികവർന്നിരുന്നു. കാട് വെട്ട് തൊഴിലാളിയാണ് പ്രതി. കൂടുതൽ ചോദ്യം ചെയ്ത് വരുന്നു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.
0 Comments