Ticker

6/recent/ticker-posts

സംസ്ഥാന സ്കൂൾ കലോൽസവം :കലാ കിരീടം കണ്ണൂരിന്

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ
കലോത്സവത്തിൽ കണ്ണൂരിന് കിരീടം.   തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റ് കണ്ണൂർ നേടി.
1018 പോയിന്റ് തൃശൂരിന് ലഭിച്ചു. 1013 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസ്
ഒന്നാം സ്ഥാനം നേടി.
ഇന്ന് വൈകീട്ട് 4 ന്  സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഒന്നാമതെത്തിയ ജില്ലക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും നടൻ മോഹൻലാലും ചേർന്ന് നൽകും.


Reactions

Post a Comment

0 Comments