കാഞ്ഞങ്ങാട് : രണ്ട് മാസത്തിനപ്പുറം ഏപ്രിൽ, മെയ് മാസങ്ങളിലായി സർവീസിൽ നിന്നും വിരമിക്കുന്ന കാസർകോട് ജില്ലയിലെ മൂന്ന് എസ്.ഐമാർക്ക് സന്നിധാനത്ത് സഹപ്രവർത്തകർ ആദരവ് ഒരുക്കി. കാസർകോട് ജില്ലയിൽ നിന്നും നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള 49 ഓളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആദരവ് ഒരുക്കിയത്. ബേഡകം എസ്.ഐകുഞ്ഞികൃഷ്ണൻ , ആദൂർ എസ്.ഐ
ജോണ്, ദാമോദരൻ കാസർകോട് ട്രാഫിക്ക് എസ്.ഐ എന്നിവർക്കായിരുന്നു ആദരം. മൂന്ന് എസ്.ഐമാരും
മകരവിളക്ക് ഡ്യൂട്ടിയിൽ എത്തിയതാണ്.
ഇവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ ശബരിമല ഡ്യൂട്ടിയാണ്. സന്നിധാനത്ത് അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡി.
വൈ. എസ്. പി യു . പ്രേമന് കാസർകോട് എ.എസ്. പി ഡോ.
നന്ദഗോപൻ ഉപഹാരം സമർപ്പിച്ചു.
0 Comments