കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിനകത്തു വച്ച് യുവതിയെ മർദ്ദിച്ച സ്ത്രീക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറത്തെ പി.വി. രാജൻ്റെ ഭാര്യ വി.ബിന്ദുവിനാണ് 49 മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ മധുവിൻ്റെ ഭാര്യ സുലോചനക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസംവൈകീട്ട് 3.30 മണിക്കാണ് സംഭവം. കാസർകോട് എസ്.എം എസ് ഡി . വൈ. എസ്. പി ക്ക് ബിന്ദു നൽകിയ പരാതി സംസാരിക്കാനാണ് ഇരുവരെയും ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചത്. ഈ സമയം കൈ കൊണ്ട് ചെവിക്ക് താഴെ അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments