കാഞ്ഞങ്ങാട് :വീടിന് മുകളിൽ ടെറസിൽ വീണ്
കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു. പരപ്പ തുള്ളം കല്ലിലെ ബാലകൃഷ്ണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് 67 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീണ് കിടക്കുന്നത് കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments