Ticker

6/recent/ticker-posts

രണ്ടിടത്ത് ചൂതാട്ട സംഘം പിടിയിൽ എട്ട് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :രണ്ടിടത്ത് നിന്നും ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി. എട്ട് പേരെ കസ്റ്റഡിയിലെടുത്തു. പണവും പിടിച്ച് കേസെടുത്തു. പരപ്പ കോളം കുളത്ത് പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ട നാല് പേരെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി.സതീഷ് പിടികൂടി. 16200 രൂപ കണ്ടെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. തൃക്കരിപ്പൂർ നടക്കാവ് കോളനിയിൽ കുലുക്കി കുത്ത് ചൂതാട്ടത്തിലേർപ്പെട്ട 4 പേരെ ചന്തേര പൊലീസ് പിടികൂടി കേസെടുത്തു. 430രൂപ പിടിച്ചു. ഇന്ന് ഉച്ചക്കാണ് സംഭവം.
Reactions

Post a Comment

0 Comments