നീലേശ്വരം :യുവാവിനെ കാറിനുള്ളിൽ തടഞ്ഞുവച്ച് സർജിക്കൽ ബ്ലേഡ് കൊണ്ട് കൈക്കും തുടയിലും മുറിവേൽപ്പിച്ചു. പരാതിയിൽ ഒരാൾക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. തായന്നൂരിലെ സച്ചിൻ കുര്യാക്കോസിനെ 35 യാണ് പരിക്കേൽപ്പിച്ചത്. ചോയ്യം കോടിലെ ഡിജോ വർഗീസിനെതിരെയാണ് കേസ്. ഇന്ന് 2 മണിക്ക് കാലിച്ചാ മരത്ത് വച്ചാണ് സംഭവം. വലതു കൈ തണ്ടയിലും വലതു കാൽ തുടയിലുമാണ് മുറിവേൽപ്പിച്ചത്. ഗാനമേളക്കിടെയുണ്ടായതർക്കമാണ് കാരണമെന്ന് പറയുന്നു.
0 Comments