Ticker

6/recent/ticker-posts

ഫുട്ബോൾ മൽസരത്തിൽ കപ്പ് നേടിയ വിരോധം : ക്ലബ് രക്ഷാധികാരിയെ ആക്രമിച്ചു, ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഫുട്ബോൾ മൽസരത്തിൽ കപ്പ് നേടിയ വിരോധത്തിൽ ക്ലബ് രക്ഷാധികാരിയെ ആക്രമിച്ചു. അക്രമവുമായി ബന്ധപെട്ട്
ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ തങ്കയത്തെ മുഹമ്മദ് കാസിമിനെ 54യാണ് ആക്രമിച്ചത്. ബീരിച്ചേരി സ്വദേശികളായ ടി.എം. ഷാജഹാൻ, മുസമ്മിൽ, താഹിർ, സമർ, യു.പി .അസർ, ടി എം മുബഷിർ എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. താഴെയിട്ട് ചവിട്ടിയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി. താൻ രക്ഷാധികാരിയായ ക്ലബ് തുടർച്ചയായി കപ്പ് നേടുന്ന വിരോധമാണ് നേടുന്ന വിരോധമാണ് അക്രമിക്കാൻ കാരണമെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments