Ticker

6/recent/ticker-posts

കഴുത്ത് ഞെരിച്ച് കൊല:മരണ വെപ്രാളത്തിൽ കൊല്ലപ്പെട്ട സ്ത്രീ പ്രതിയെ കടിച്ചത് നിർണായകമായി, പ്രതി റിമാൻഡിൽ

കാസർകോട്: കുംബഡാജെ മൗവ്വാർ അജിലയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി 
 ബി വി വിജയ ഭാരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്. കാട് വെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന ബദിയടുക്ക പെർഡാല സ്വദേശിയായ പരമേശ്വര എന്ന രമേശ് നായിക് 47 ആണ് റിമാൻഡിലായത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ കടിയേറ്റ മുറിവ് പ്രതിയുടെ വലതുകൈയിലുണ്ട്. ഇതാണ് അന്വേഷണത്തിന് നിർണയകമായത് പോസ്റ്റ്മോർട്ടത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മുഖത്തും പല്ലിലും രക്തക്കറ ഉണ്ടായിരുന്നു .മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട വീട്ടമ്മയായ പുഷ്പലത വി. ഷെട്ടി 70യുടെ കഴുത്തിലുണ്ടായിരുന്ന 3 പവൻ തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനായാണ് കൊല നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കവർന്ന സ്വർണം ഒളിപ്പിച്ചു വെച്ച സ്ഥലം പൊലീസ് കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കഴുത്ത് ഞെറിച്ചും വായയും മൂക്കും പൊത്തിപിടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. 
ബുധനാഴ്ച രാത്രി 9.40 മണിയോടെയാണ്  വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന പുഷ്പലത വി. ഷെട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെല്ലാം യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന പ്രതിയെ കുറിച്ച് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.ഇതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.
അന്വേഷണ സംഘത്തിൽ
 ഡിവൈഎസ്പി സികെ സുനിൽകുമാർ, ഇൻസ്പെകർ എ.സന്തോഷ് കുമാർ, എസ്.ഐ സവ്യസാചി, എസ് ഐ മാരായ പ്രസാദ്, അബൂബക്കർ കല്ലായി എ എസ് ഐ പ്രസാദ്, സുധീർ സീനിയർ സിവിൽ ഗോകുല, ശ്രീജിത്ത്, ശശികുമാർ, ദിനേശ്, ചന്ദ്രകാന്ത്, നികേഷ് സിവിൽ ഓഫീസർമാരായ ശ്രുതി, ശ്രീനേഷ്,ഷിനു, ആരിഫ് എന്നിവരടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments