Ticker

6/recent/ticker-posts

സ്ത്രീകൾ രാത്രികാല നടത്തം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :സ്ത്രീകൾ രാത്രികാല
 നടത്തം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി എസ് ,ജി ആർ സി യുടെ നേതൃത്വത്തിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ നടത്തുന്ന ദേശീയ ക്യാമ്പയിനായ നയി ചേതന 4.0 ക്യാമ്പയിന്റെ ഭാഗമായിവാർഡ് 32 കുറുന്തുർ കുടുംബശ്രീ എ ഡി എസ് ആണ് രാത്രികാല നടത്തം സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ സജിത ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സുജിനി അധ്യക്ഷത വഹിച്ചു. എഡിഎസ് ചെയർപേഴ്സൺ സുമലത  സ്വാഗതവും എ ഡി എസ് സെക്രട്ടറി സുമ നന്ദി പറഞ്ഞു. നൂറോളം കുടുംബശ്രീ പ്രവർത്തകർ രാത്രി കാലം നടത്തത്തിൽ പങ്കാളികളായി.
Reactions

Post a Comment

0 Comments