കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടന്നുവരുന്ന ക്വാണ്ടം സയൻസ് എക്സിബിഷനിലേക്ക് സന്ദർശക പ്രവാഹം.
പ്രവൃത്തി ദിവസമായിട്ടും വിദ്യാർത്ഥികളോടൊപ്പം ധാരാളം പൊതുജനങ്ങളും സന്ദർശനം കാണാൻ എത്തി.
രാവിലെ 9 മണിക്ക് പ്രദർശനം ആരംഭിക്കുമ്പോൾ തന്നെ അധ്യാപകരുടെയും ശാസ്ത്ര തല്പരരുടെയും വലിയൊരു നിര തന്നെ റെജിസ്ട്രേഷൻ കൗണ്ടറിന് മുന്നിൽ ക്യൂവിലായിരുന്നു.ഏകദേശം മൂന്നു മണിക്കൂർ സമയം കൊണ്ട് മാത്രമേ പ്രദർശനം പൂർണ്ണമായും കണ്ടു തിരിച്ചു പോകാൻ വേണ്ടി കഴിയൂ. ക്വാണ്ടം സയൻസ് വിശദീകരിക്കുന്ന എട്ട് സ്റ്റാളുകൾക്ക് പുറമേ കോളേജിലെ ഫിസിക്സ്, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കെമിസ്ട്രി ഹിസ്റ്ററി, മലയാളം, കോമേഴ്സ് തുടങ്ങിയ കോളേജ് ഡിപ്പാർട്ട്മെന്റുകൾ ഒരുക്കിയ പ്രദർശന സ്റ്റാളുകളിലും നല്ല തിരക്കായിരുന്നു. ദിനേശ് തെക്കുമ്പാടിന്റെ സയൻസ് ആൻഡ് സ്മൈൽ മൂലയിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കാഞ്ഞങ്ങാട് ബി ടെക് പവലിയനിലും ധാരാളം ആളുകൾ എത്തി.സയൻസ് കമ്മ്യൂണിക്കേറ്റർമാർക്ക് പുറമേ പ്രദർശനം നിയന്ത്രിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനും കോളേജിലെ എൻഎസ്എസ്, എൻ സി.സി. വളണ്ടിയർമാരും കോളേജ് യൂണിയൻ പ്രവർത്തകരും സജീവമായിരുന്നു.
പ്രദർശനം കാണാനെത്തിയ നൂറുകണക്കിന് വരുന്ന സന്ദർശകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് ശാസ്ത്ര വിദ്യാർത്ഥികൾ.
പ്രദർശനത്തിൽ സയൻസ് കമ്മ്യൂണിക്കേറ്ററായി പ്രവർത്തിക്കുന്ന
കോളേജിലെ രസതന്ത്രം, ഊർജ്ജതന്ത്രം യു. ജി, പി ജി വിദ്യാർത്ഥികൾ ആണ് സന്ദർശകരുടെ കൈയ്യടി നേടിയത്.
ഫിസിക്സ് രണ്ടാംവർഷ പി ജി വിദ്യാർത്ഥി സ്വാതി, ബി.എസ്.സി.ഫിസിക്സ്
ഒന്നാം വർഷ വിദ്യാർത്ഥിനികളായ ചാന്ദിഷ,സൗപർണിക രണ്ടാം വർഷ ബി.എസ്.സി.
ഫിസിക്സ് വിദ്യാർത്ഥി കാർത്തിക് ഷോർ,ബി.എസ്.സി.
പോളിമർ കെമിസ്ട്രി ഒന്നാം വർഷ വിദ്യാർഥിനി നിത്യ
രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിനി ദേവിക, മൂന്നാം വർഷ രസതന്ത്ര വിദ്യാർത്ഥിനി
0 Comments