Ticker

6/recent/ticker-posts

ബർത്ത്ഡെ പാർട്ടിക്കിടെ പടക്കം പൊട്ടിച്ചു യുവാവിന് മർദ്ദനം മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ബർത്ത്ഡെ പാർട്ടിക്കിടെ റോഡിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപെട്ട് യുവാവിനെ മർദ്ദിച്ച് ലഹളക്ക് ശ്രമിച്ച
മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് സ്വമേധയ കേസെടുത്തു. അജാനൂർ പടിഞ്ഞാറെക്കര sർഫ് ഫുട്ബോൾ ഗ്രൗണ്ടിന് സമീപത്താണ് സംഭവം. സിയാദ് എന്ന ആളുടെ ബർത്ത്ഡെയുമായി ബന്ധപെട്ട് പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ സ്ഥലത്ത് ഉണ്ടായിരുന്ന സിയാദ് പടിക്കൽ എന്നയാളെ ഒരു സംഘം മർദ്ദിക്കുകയായിരുന്നു. സ്പർദ്ദ ഉണ്ടാക്കാനാണ് മർദ്ദനമെന്നാണ് കേസ്. ശരത്ത് അപ്പുസ്, പ്രജിത്ത്, ഹരിശങ്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments